ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യൂ​സ​ഫ് (29) നെ​യാ​ണ് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും മാ​വേ​ലി​ക്ക​ര പൊ​ലീ​സും ചേ​ർ​ന്ന് മാ​വേ​ലി​ക്ക​ര പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം വ​ച്ച് പി​ടി​കൂ​ടി​യ​ത്.

ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് മാ​സ​ങ്ങ​ളാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്‌​പി ബി ​പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും, ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്‌​പി എം ​കെ ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ ശ്രീ​ജി​ത്ത്, എ​സ്ഐ മാ​രാ​യ നൗ​ഷാ​ദ്, ഉ​ദ​യ​കു​മാ​ർ, എ​എ​സ്ഐ ശ്രീ​കു​മാ​ർ, സി​പി​ഒ മാ​രാ​യ ഷ​ജീ​ർ, റു​ക്ക്സ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് ജി​ല്ല​യി​ലു​ട​നീ​ളം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ പി​ടി​യി​ലാ​കു​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.