വനിതാ ഏകദിന ലോകകപ്പ് വേദികള്‍ പ്രഖ്യാപിച്ചു; പാക്കിസ്ഥാന്റെ മത്സരങ്ങൾ കൊളംബോയിൽ
Monday, June 2, 2025 9:18 PM IST
മുംബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ വേദികള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു. അടുത്ത സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടു വരെയാണ് ടൂർണമെന്റ് നടത്തുക.
12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയം, ഇൻഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയം, വിശാഖപട്ടണത്തെ എസിഎ വിഡിസിഎ സ്റ്റേഡിയം, കൊളംബോയിലെ ആര്.പ്രേമദാസ സ്റ്റേഡിയം എന്നിവയാണ് വേദികള്‍.
എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഫൈനല്‍ നവംബര്‍ രണ്ടിനാണ്. അതേസമയം പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയില്‍ വെച്ചാണ് നടക്കുക. ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുനടത്താന്‍ തീരുമാനിച്ചത്.