താമരശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് മരിച്ചു
Monday, June 2, 2025 10:59 AM IST
താമരശേരി: കൈതപ്പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. താമരശേരി കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. നിര്‍മാണ തൊഴിലാളിയായ ഇയാൾ ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം.
ഒപ്പമുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് അപകടം. കാറില്‍ തട്ടി നിയന്ത്രണം തെറ്റിയ സ്കൂട്ടര്‍ കൊക്കയിലേക്ക് പതിക്കുകയായിരുന്നു.