കാ​ന്‍റ​ര്‍​ബ​റി: ഇ​ന്ത്യ എ​യ്ക്ക് എ​തി​രാ​യ ച​തു​ര്‍​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സ് ലീ​ഡു നേ​ടാ​ൻ പൊ​രു​തു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ നേ​ടി​യ 557 റ​ണ്‍​സി​ന് മ​റു​പ​ടി പ​റ​യു​ന്ന ല‌‌​ൺ​സ് 527/7 എ​ന്ന നി​ല​യി​ലാ​ണ്.

ല​യ​ണ്‍​സി​നു​വേ​ണ്ടി ടോം ​ഹെ​യ്ന്‍​സും (171 ) മാ​ക്‌​സ് ഹോ​ള്‍​ഡ​നും (101), ഡാ​ൻ മൗ​സ്ളി​യും (113) സെ​ഞ്ചു​റി നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി മു​കേ​ഷ് കു​മാ​ർ മൂ​ന്നും അ​ൻ​ഷു​ൽ കാം​ബോ​ജ്, ഹ​ർ​ഷ് ദു​ബെ, ശാ​ർ​ദു​ൽ താ​ക്കൂ​ർ, ക​രു​ൺ നാ​യ​ർ എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ​യ്ക്കാ​യി ക​രു​ണ്‍ നാ​യ​ർ (204) ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി. 281 പ​ന്തു​ക​ൾ നേ​രി​ട്ട ക​രു​ണ്‍ 26 ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 204 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. സ​ർ​ഫ​റാ​സ് ഖാ​ൻ (92) ധ്രു​വ് ജു​റ​ൽ (94) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.