നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
Monday, June 2, 2025 4:12 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. ഇടതു മുന്നണി സ്ഥാനാർഥി എം.സ്വരാജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവറും, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
രാവിലെ പതിനൊന്ന് റോഡ് ഷോയുമായെത്തിയാണ് അൻവര്‍ പത്രിക സമർപ്പിക്കുക. എം.സ്വരാജ് രാവിലെ പതിനൊന്നിന് നിലമ്പൂർ താലൂക്ക് ഓഫീസിലും ഉച്ചയ്ക്ക് ഒന്നരയോടെ എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും പത്രിക നൽകും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.
ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വൈകുന്നേരം നാലിന് നിലമ്പൂർ കോടതിപ്പടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.