കോ​ല്‍​ക്ക​ത്ത: നി​ല​മ്പൂ​ര്‍ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥിയാ​യി പി.​വി.​അ​ന്‍​വ​റി​നെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​താ ബാ​ന​ര്‍​ജി​യു​ടെ ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ​യാ​ണ് അ​ന്‍​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വം വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.



നി​ല​മ്പൂ​രി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി അ​ന്‍​വ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന ക​ഴി​ഞ്ഞ ദി​വ​സ​ത്തെ നി​ല​പാ​ടി​ല്‍​നി​ന്ന് മ​ല​ക്കം മ​റി​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​ന്‍​വ​റി​ന്‍റെ പ്ര​ഖ്യാ​പ​നം. തി​ങ്ക​ളാ​ഴ്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​ന്‍​വ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.