നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ അത് സമ്മതിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
Sunday, June 1, 2025 2:13 PM IST
തിരുവനന്തപുരം: പാർട്ടി പറയുന്നത് അംഗീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ അത് സമ്മതിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
പാർട്ടി തെറ്റാണെന്ന് പറഞ്ഞാൽ രാഹുൽ ആണ് തെറ്റെന്നും പാർട്ടിക്കെതിരെ തനിക്ക് ഈഗോയില്ലെന്നും രാഹുൽ വ്യക്തമാക്കി. പാർട്ടി പറയുന്നതാണ് ശരിയെന്ന് പറഞ്ഞ രാഹുൽ നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും കൂട്ടിച്ചേർത്തു.
അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിലായ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.