കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​യ​ത്തൂ​രി​ൽ ഗോ​ത​മ്പ് റോ​ഡ് പാ​ല​ക്കു​ഴി​യി​ൽ ജ​യ​പ്ര​കാ​ശ്– റ​ജു​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ന​ന്യ(17) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ന​ന്യ.

സം​ഭ​വ​ത്തി​ൽ മു​ക്കം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.