കോ​ട്ട​യം: ഒ​ള​ശ​യി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി ഒ​ള​ശ മാ​വു​ങ്ക​ല്‍ അ​ല​ന്‍ ദേ​വ​സ്യ (18)യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യാ​ണ് അ​ല​ന്‍ വീ​ട്ടി​ല്‍​നി​ന്നും പു​റ​ത്തു​പോ​യ​ത്. തു​ട​ര്‍​ന്ന്, തി​രി​കെ വ​രു​ന്ന​തി​നി​ടെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

രാ​ത്രി വൈ​കി​യും അ​ല​ന്‍ വീ​ട്ടി​ല്‍ എ​ത്താ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ സേ​ന​യും വെ​സ്റ്റ് പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ള​ശ ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍​നി​ന്നും യു​വാ​വി​ന്‍റെ സൈ​ക്കി​ള്‍ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​യ്ക്കു മാ​റ്റി. പോ​ലീ​സ് കേ​സെ​ടു​ത്തു