വീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വാളയാര്‍ കേസ് പ്രതി അറസ്റ്റില്‍
Sunday, June 1, 2025 10:23 AM IST
പാലക്കാട്: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാളയാര്‍ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദാണ് (24) അറസ്റ്റിലായത്.
പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് അരുണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പീഡന ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാർ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്.