പാലക്കാട്ട് ബൈക്കിൽ ബസിടിച്ച് യുവതി മരിച്ചു
Friday, May 30, 2025 8:52 PM IST
പാലക്കാട്: ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ ബസിടിച്ച് യുവതി മരിച്ചു. ഒറ്റപ്പാലത്ത് 19-ാം മൈലിന് സമീപത്തായിരുന്നു അപകടം.
ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കും ബസും തമ്മിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. യുവതിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഭർത്താവിനും ഗുരുതര പരുക്കുണ്ട്.
പുത്തൂർ സ്വദേശികൾ ആണെന്നാണ് ലഭിക്കുന്ന വിവരം. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.