മംഗളൂരുവിൽ മണ്ണിടിഞ്ഞ് വീട് തകർന്ന സംഭവം: മരണം നാലായി
Friday, May 30, 2025 6:10 PM IST
മംഗളൂരു: കർണാടകയിലെ മംഗളൂരു ഉള്ളാലിൽ മണ്ണിടിഞ്ഞ് വീട് തകർന്നുണ്ടായ അപകടത്തിൽ മരച്ചവരുടെ എണ്ണം നാലായി. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (54), മരുമകൾ അശ്വനി (33) അശ്വനിയുടെ മക്കളായ ആര്യൻ (മൂന്ന്), ആരുഷ് (രണ്ട്) എന്നിവരാണ് മരിച്ചത്.
അശ്വനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രക്ഷാപ്രവർത്തകർ എത്തുമ്പോൾ കുഞ്ഞിനെ ചേർത്തുപിടിച്ച് അമ്മ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുട്ടികളും മരിച്ചിരുന്നു.
കാന്തപ്പ പൂജാരി, മകൻ സീതാറാം എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാന്തപ്പ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.