കാസർഗോട്ട് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു; മഴക്കെടുതിയിൽ ഇന്ന് മരണം അഞ്ചായി
Friday, May 30, 2025 4:23 PM IST
കാസർഗോഡ്: സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കാസർഗോട് പട്ള ബൂഡ് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു.
പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് റോഡില്‍ ഫാല്‍ക്കണ്‍ ടെക്സ്റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ ഫാല്‍ക്കണ്‍ അസീസിന്റെയും അസ്മയുടെയും മകന് സാദിഖ് (39) ആണ് മരിച്ചത്. ബന്ധുവിനൊപ്പം നടന്നു പോകുമ്പോഴാണ് അപകടം. കാല് തെന്നി തോട്ടിൽ വീഴുകയായിരുന്നു.
ദുബായിയിൽ ഒരുമാസം മുമ്പാണ് സാദിഖ് അവധിക്ക് വന്നത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന. സഹോദരങ്ങള്‍: സമീര്‍, ഷംസുദ്ദീന്, സവാദ്, സബാന.
തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശികളായ തഥയൂസ്, സ്റ്റെല്ലസ് എന്നിവര്‍ മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. നമ്പത്ത് ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു.