അൻവറുമായി സംസാരിച്ചു, ശുഭകരമായ തീരുമാനത്തിലെത്തും: രമേശ് ചെന്നിത്തല
Wednesday, May 28, 2025 1:30 PM IST
തിരുവനന്തപുരം: നിലമ്പുർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനു പിന്നാലെ യുഡിഎഫിനെതിരേ വിമർശനമുന്നയിച്ച പി.വി. അൻവറുമായി സംസാരിച്ചെന്ന് രമേശ് ചെന്നിത്തല. ശുഭകരമായ തീരുമാനത്തിലെത്തുമെന്നും എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഘടകക്ഷിയെ മുന്നണിയിലെടുക്കുമ്പോള്‍ ചില ഫോർമാലിറ്റീസുണ്ട്. താൻ പറയുന്നതും പ്രതിപക്ഷനേതാവ് പറയുന്നതും ഒരേ കാര്യമാണ്. അന്തിമതീരുമാനം എടുക്കാൻ പ്രതിപക്ഷനേതാവിനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചില കാലതാമസം സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകൾ പരിഹരിച്ച് ഒറ്റക്കെട്ടായാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.