"അഹങ്കാരമല്ല, ലളിതമായ ഭാഷയിൽ പറഞ്ഞതാണ്'; അൻവർ നിലപാട് വ്യക്തമാക്കണം: വി.ഡി. സതീശൻ
Wednesday, May 28, 2025 1:14 PM IST
മലപ്പുറം: നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പി.വി. അൻവർ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചൊവ്വാഴ്ച പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടാണ്, അഹങ്കാരത്തോടെ പറഞ്ഞതല്ലെന്നും ലളിതമായ ഭാഷയിലാണ് അത് പറഞ്ഞതെന്നും സതീശൻ വ്യക്തമാക്കി.
ചൊവ്വാഴ്ച പറഞ്ഞതുപോലെ ആദ്യം അൻവര്‍ നിലപാട് വ്യക്തമാക്കണം. അതിനുശേഷം യുഡിഎഫ് അൻവറിന്റെ കാര്യത്തിലുള്ള തീരുമാനവും വ്യക്തമാക്കും. ഇപ്പോള്‍ അദ്ദേഹം പറയുന്ന ഓരോ കാര്യത്തിനും മറുപടി പറയേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിറക്കി വിട്ടവര്‍ ഇപ്പോള്‍ ചെളിവാരിയെറിയുന്നുവെന്നാണ് വി.ഡി. സതീശന്റെ പേര് എടുത്തുപറയാതെ അൻവര്‍ തുറന്നടിച്ചത്.