പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ടി​ന് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ കൊ​ട​ക്കാ​ട് കൊ​ടു​ന്നോ​ട് സ്വ​ദേ​ശി സ​നീ​ഷ്(30) ആ​ണ് മ​രി​ച്ച​ത്.

കൊ​ട​ക്കാ​ട് പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച 11:45നാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.