തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ (വ​ള​പ​ട്ട​ണം മു​ത​ൽ ന്യൂ​മാ​ഹി വ​രെ), കോ​ഴി​ക്കോ​ട് (ചോ​മ്പാ​ല മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ) തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 വ​രെ 1.8 മു​ത​ൽ 2.2 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

കേ​ര​ള തീ​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 വ​രെ 3.3 മു​ത​ൽ 3.9 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. പ്ര​ത്യേ​ക ജാ​ഗ്ര​ത ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ വി​വി​ധ തീ​ര​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം (ആ​ല​പ്പാ​ട് മു​ത​ൽ ഇ​ട​വ വ​രെ), ആ​ല​പ്പു​ഴ (ചെ​ല്ലാ​നം മു​ത​ൽ അ​ഴീ​ക്ക​ൽ ജെ​ട്ടി വ​രെ), എ​റ​ണാ​കു​ളം (മു​ന​മ്പം മു​ത​ൽ മ​റു​വ​ക്കാ​ട് വ​രെ), തൃ​ശൂ​ർ (ആ​റ്റു​പു​റം മു​ത​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ വ​രെ), മ​ല​പ്പു​റം (ക​ട​ലു​ണ്ടി ന​ഗ​രം മു​ത​ൽ പാ​ല​പ്പെ​ട്ടി വ​രെ), കാ​സ​ർ​ഗോ​ഡ് (കു​ഞ്ച​ത്തൂ​ർ മു​ത​ൽ കോ​ട്ട​ക്കു​ന്ന് വ​രെ, ഇ​ന്ന് രാ​ത്രി 8.30 വ​രെ) എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ‌​ട്ടാ​ണ്.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് (ചോ​മ്പാ​ല മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ), ക​ണ്ണൂ​ർ (വ​ള​പ​ട്ട​ണം മു​ത​ൽ ന്യൂ​മാ​ഹി വ​രെ) എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ, ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ നീ​രോ​ടി മു​ത​ൽ ആ​രോ​ക്യ​പു​രം വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 വ​രെ 3.5 മു​ത​ൽ 3.8 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.