തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ൽ പ​രി​ഹാ​സ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍. പ്ര​മു​ഖ പാ​ര്‍​ട്ടി സി​റ്റിം​ഗ് സീ​റ്റി​ലേ​ക്ക് സ്ഥാ​നാ​ര്‍​ഥി​യെ അ​ന്വേ​ഷി​ക്കു​ന്നു.

ചി​ഹ്നം പ്ര​ശ്‌​ന​മ​ല്ല എ​ന്നാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. ഒ​എ​ല്‍​എ​ക്‌​സി​ന്‍റെ ലോ​ഗോ​യും പോ​സ്റ്റി​നൊ​പ്പം രാ​ഹു​ല്‍ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. യു​ഡി​എ​ഫ് തി​ങ്ക​ളാ​ഴ്ച ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​യെ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.