ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം വീണു; നിരവധിപേർക്ക് പരിക്ക്
Tuesday, May 27, 2025 6:21 PM IST
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ മരം വീണ് നിരവധിപേർക്ക് പരിക്കേറ്റു. മലപ്പുറം വണ്ടൂർ പുളിയാക്കോട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വഴിയരികിൽ നിന്ന ആൽമരമാണ് ബസിന് മുകളിലേക്ക് വീണത്. അപകടത്തെ തുടർന്ന് കുടുങ്ങിപ്പോയവരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്.
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.