തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി അ​ഫാ​നെ​തി​രെ ര​ണ്ടാം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​നെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.

കൊ​ല​പാ​ത​കം, അ​തി​ക്ര​മി​ച്ചു​ക​യ​റ​ൽ, തെ​ളി​വു​ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് അ​ഫാ​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ബ​ന്ധു​ക്ക​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കാ​ത്ത​തി​ലെ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 600 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ 360 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്.

അ​തേ​സ​മ​യം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി അ​ഫാ​ൻ നി​ല​വി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെ​ന്‍റിലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ഉ​ണ്ടാ​യ​ത്. മു​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ജ​പ്പു​ര ജ​യി​ലി​ലെ ശു​ചി​മു​റി​യി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ഫെ​ബ്രു​വ​രി 24-നാ​യി​രു​ന്നു വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പി​തൃ​മാ​താ​വ് സ​ൽ​മാ ബീ​വി, പി​തൃ​സ​ഹോ​ദ​ര​ൻ ല​ത്തീ​ഫ്, ഭാ​ര്യ ഷാ​ഹി​ദ, സ​ഹോ​ദ​ര​ൻ അ​ഹ്സാ​ൻ, പെ​ൺ​സു​ഹൃ​ത്ത് ഫ​ർ​സാ​ന എ​ന്നി​വ​രെ​യാ​യി​രു​ന്നു അ​ഫാ​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്.