പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ല്‍ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പു​ലി ച​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സീ​താ​ർ​കു​ണ്ടി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ൽ നെ​ല്ലി​യാ​മ്പ​തി പോ​ബ്‌​സ് എ​സ്റ്റേ​റ്റി​ന് സ​മീ​പം ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല്ല​ങ്കോ​ട് റേ​ഞ്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പി​ടി​കൂ​ടി ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും പു​ല​ര്‍​ച്ച​യോ​ടെ പു​ലി ച​ത്തു. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും.