മീന്‍ പിടിക്കാന്‍ പോയ ആള് ഒഴുക്കില്‍പ്പെട്ട് മരിച്ചു
Tuesday, May 27, 2025 12:27 PM IST
പാലക്കാട്: തേങ്കുറിശിയില്‍ മീന്‍ പിടിക്കാന്‍ പോയ ആള് ഒഴുക്കില്‍പ്പെട്ട് മരിച്ചു. തേങ്കുറിശി സ്വദേശി രമേശ് രാമൻകുട്ടി ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടം. തേങ്കുറിശി പഞ്ചായത്തിലെ പനയംചിറ തോട്ടില്‍ മീന്‍ പോയതാണ് രമേശും സുഹൃത്തുക്കളും. ഇതിനിടെ ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് 12ഓടെ തോടിന്റെ കരയില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.