തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര് ജീവനൊടുക്കിയ നിലയില്‍
Tuesday, May 27, 2025 12:14 PM IST
തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന് അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്(20), അശ്വിന് (25) എന്നിവരാണ് മരിച്ചത്.
വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ രാവിലെ ഒന്‍പതോടെയാണ് അയല്‍ക്കാര്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.