കൊ​ച്ചി: മ​രം ഒ​ടി​ഞ്ഞുവീ​ണ​തി​നെ തു​ട​ര്‍​ന്ന് ത​ട​സ​പ്പെ​ട്ട റെ​യി​ല്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ആ​ലു​വ അ​മ്പാ​ട്ടു​കാ​വി​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ റെ​യി​ല്‍ ട്രാ​ക്കി​ല്‍ മ​രം വീ​ണാ​ണ് വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ട്രാ​ക്കി​ന് സ​മീ​പ​ത്തു​ള്ള ആ​ല്‍​മ​രം മ​റി​ഞ്ഞ് വീ​ണ​ത്. ര​ണ്ട് ട്രാ​ക്കി​ലെ ഇ​ല​ക്ട്രി​ക്ക് ലൈ​നി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​രുട്രാ​ക്കി​ലൂ​ടെ​യും ട്രെ​യി​ന്‍ ക​ട​ത്തിവി​ടാ​ന്‍ തു​ട​ങ്ങി.