തൃ​ശൂ​ര്‍: പി.​വി.​അ​ൻ​വ​ർ സോ​പ്പു കു​മി​ള​യാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. അ​ൻ​വ​റി​നെ പ​ണ്ടേ സി​പി​ഐ തി​രി​ച്ച​റി​ഞ്ഞ​താ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

നീ​തി​ബോ​ധ​മു​ള്ള ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക്കും നി​ര​ക്കാ​ത്ത ആ​ളാ​ണ് അ​ൻ​വ​ർ. അ​ൻ​വ​റി​നെ പോ​ലെ​യു​ള്ള ഒ​രാ​ൾ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കോ ഇ​ട​തി​നോ സ്വീ​കാ​ര്യ​മ​ല്ല.

ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ ത​ഴ​മ്പ് ത​നി​ക്കി​ല്ലെ​ന്ന് നി​ല​ന്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് അ​റി​യാം. ജ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ല​മ്പൂ​രി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ സ​മ​വാ​ക്യമെന്നും അദ്ദേഹം പറഞ്ഞു.

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ ആ​ണെ​ന്ന് പ​റ​യാ​ൻ ഒ​രു ഭ​യ​പ്പാ​ടും ഇ​ല്ല. സ​ർ​ക്കാ​രി​ന് ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ചു പ​റ​യാ​ൻ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ഉ​ണ്ട്, അ​തെ​ല്ലാം അ​ങ്ങ​നെ ത​ന്നെ പ​റ​യും. ജ​ന​ങ്ങ​ൾ അ​ത് സ്വീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.