കേരളത്തിലെ ദേശീയപാത തകർച്ച: കേന്ദ്ര ഗതാഗത സെക്രട്ടറിയോട് വിശദീകരണം തേടി പിഎസി
Tuesday, May 27, 2025 10:53 AM IST
ന്യൂഡൽഹി: കേരളത്തിലെ ദേശീയപാതാ നിർമാണ തകരാറുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത സെക്രട്ടി നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശം. ദേശീയപാതാ അഥോറിറ്റി ചെയർമാനും നോട്ടീസ് നൽകിയിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ കേന്ദ്രം പിഎസിക്ക് നൽകി.
പിഎസി അധ്യക്ഷൻ കെ.സി. വേണുഗോപാൽ വ്യാഴാഴ്ച കൂരിയാട് റോഡ് ഇടിഞ്ഞ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതി മനസിലാക്കും.
കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്നത് വിവാദമായതിനു പിന്നാലെ നിർമാണ കമ്പനിക്കും കൺസൾട്ടന്റിനുമെതിരേ കേന്ദ്ര ഗതാഗത മന്ത്രാലയം നടപടിയെടുത്തിരുന്നു.