അഞ്ചു ലക്ഷം വിലയിട്ട മാവോയിസ്റ്റിനെ വധിച്ചു
Tuesday, May 27, 2025 7:56 AM IST
ലത്തേഹർ: തലയ്ക്ക് അഞ്ചു ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. മനീഷ് യാദവ് ആണ് കൊല്ലപ്പെട്ടത്.
തലയ്ക്ക് പത്തു ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കുന്ദൻ ഖേർവാറിനെ അറസ്റ്റ് ചെയ്തു.