ദമ്പതികൾ മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
Monday, May 26, 2025 11:03 PM IST
കൊച്ചി: ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോതമംഗലം ഊന്നുകല്ലിൽ ബേബി ദേവസ്യ, ഭാര്യ മോളി ബേബി എന്നിവരാണ് മരിച്ചത്.
ബേബിയെ തൂങ്ങിമരിച്ച നിലയിലും മോളിയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ദമ്പതികളെ പുറത്തു കാണാത്തതിനാൽ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. നമ്പർ: 1056)