നിലമ്പൂരിനും കേരളത്തിനും നല്ലത് വരും; ഷൗക്കത്തിന് അഭിവാദ്യം അറിയിച്ച് വി.എസ്.ജോയി
Monday, May 26, 2025 7:54 PM IST
മലപ്പുറം: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ അഭിവാദ്യം അറിയിച്ച് വി.എസ്.ജോയി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യങ്ങളെന്ന് വി.എസ്.ജോയി ഫേസ്ബുക്കിൽ കുറിച്ചു.
വി.എസ്.ജോയി പങ്കുവെച്ച പോസ്റ്റ് ഷാഫി പറമ്പിൽ എംപി ഷെയർ ചെയ്യുകയും ചെയ്തു. നമ്മൾ ജയിക്കും നിലമ്പൂരിനും കേരളത്തിനും നല്ലത് വരുമെന്ന കുറിപ്പോട് കൂടിയാണ് ഷാഫി പറമ്പിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ വി.എസ്.ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചു കൊണ്ടാണ് കോൺഗ്രസ് നേതൃത്വം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.