തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ആള് മരിച്ച നിലയില്‍
Monday, May 26, 2025 11:47 AM IST
മലപ്പുറം: നിലമ്പൂരില്‍ തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലപുഴ സ്വദേശി റഷീദ് ആണ് മരിച്ചത്.
മരണം സംഭവിച്ചത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. വൈദ്യുതാഘാതമേറ്റതാണോ എന്നതടക്കം സംശയിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.