കൊച്ചിയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്
Monday, May 26, 2025 9:20 AM IST
കൊച്ചി: കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കോട്ടയം സ്വദേശി ജയിംസിനാണ് സാരമായി പരിക്കേറ്റത്.
കളമശ്ശേരി അപ്പോളോ ജംഗ് ഷന് സമീപത്തെ മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ 5:15നാണ് അപകടം. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിൽ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു.
പിന്നാലെ കാറിൽ വന്നിരുന്ന ജെയിംസ് കാർ പെട്ടെന്ന് വെട്ടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു.