വയനാട്ടിലെ കൊലപാതകം; കാണാതായ ഒമ്പതുകാരിക്കായി തെരച്ചിൽ തുടരുന്നു
Monday, May 26, 2025 8:49 AM IST
മാനന്തവാടി: മാനന്തവാടി അപ്പപ്പാറയിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ പ്രവീണയുടെ മകൾക്കായി തെരച്ചിൽ തുടരുന്നു. ഇവരുടെ ഒമ്പതു വയസുകാരിയായ മകളെയാണ് ഞായറാഴ്ച രാത്രി മുതൽ കാണാതായത്.
വന്യമൃഗ ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത് ആശങ്കാജനകമാണ്. പോലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്നാണ് വനമേഖലയിലടക്കം തെരച്ചിൽ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാണ്.
പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടുപോയോ കുട്ടി ഓടിപ്പോയതാണോ എന്നതിലും അവ്യക്തതതയുണ്ട്. അതേസമയം പ്രതി ദിലീഷിനായും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രമണത്തിൽ പരിക്കേറ്റ പ്രവീണയുടെ മറ്റാരു മകൾ മാനന്തവാടിയിലെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.