നിയന്ത്രണം വിട്ട സ്വകാര്യബസ് ഡിവൈഡറിലിടിച്ചു; നിരവധിപേർക്ക് പരിക്ക്
Saturday, May 24, 2025 9:48 PM IST
കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യബസ് ഡിവൈഡറിലിടിച്ച് നിരവധിപേർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരം നാലിന് ദേശീയപാതയില്‍ കൊയിലാണ്ടി പാലൂരിലായിരുന്നു അപകടം.
പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോഴിക്കോട് - കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിംഗ് ലെയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് സര്‍വീസ് റോഡില്‍ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി താത്കാലികമായി നിര്‍മിച്ച കോൺക്രീറ്റ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.