ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ൽ എ​ട്ടു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ പി​താ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചെ​റു​പു​ഴ പോ​ലീ​സാ​ണ് പ്ര​തി​യാ​യ ജോ​സി​നെ (മാ​മ​ച്ച​ൻ) അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ശേ​ഷം ഇ​ന്നു​ത​ന്നെ പ​യ്യ​ന്നൂ​ര്‍ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ളെ അ​തി​ക്രൂ​ര​മാ​യി ഇ​യാ​ൾ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

എ​ട്ടും പ​ന്ത്ര​ണ്ടും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളാ​ണ് വീ​ട്ടി​ലു​ള്ള​ത്. പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​നാ​ണ് പെ​ൺ​കു​ട്ടി​യെ പി​താ​വ് മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്.

ര​ണ്ടു മ​ക്ക​ളു​ടെ​യും ഇ​വ​രു​ടെ അ​മ്മ​യു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി അ​റി​യി​ച്ചു.