എട്ടു വയസുകാരിയെ അച്ഛന് മര്‍ദിച്ച സംഭവം; കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി
Saturday, May 24, 2025 2:52 PM IST
കണ്ണൂർ: ചെറുപുഴയില്‍ എട്ടുവയസുകാരിയെ അച്ഛൻ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തിന് പിന്നാലെ കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി. കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്.
മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. കുട്ടികൾ ഇപ്പോഴുള്ളത് കുടകിലെ അച്ഛന്റെ സഹോദരിയുടെ വീട്ടിലാണ്.
അവിടെ നിന്നും ഇവരെ ചെറുപുഴയിലേക്ക് കൊണ്ടുവരും. പോലീസ് നടപടികൾ കഴിഞ്ഞാൽ ഉടൻ കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും. വിശദമായ പരിശോധനയ്ക്ക് ശേഷമേ കുട്ടികളെ അമ്മയ്ക്ക് വിട്ടുകൊടുക്കണോയെന്ന് തീരുമാനിക്കൂവെന്നും ശിശുക്ഷേമ സമിതി വ്യക്തമാക്കി.