എട്ടു വയസുകാരിയെ അച്ഛന് മര്‍ദിച്ച കേസ്; അമ്മയുടെ മൊഴിയെടുക്കുന്നു
Saturday, May 24, 2025 2:36 PM IST
കണ്ണൂർ: ചെറുപുഴയില്‍ എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തിൽ അമ്മയുടെ മൊഴിയെടുക്കുന്നു. ഇവരെ ചെറുപുഴ പോലീസ് സ്റ്റഷനിലെത്തിച്ചാണ് മൊഴി രേഖപ്പെത്തുന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ മലാങ്കടവ് സ്വദേശി മാമച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാമച്ചന് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാമച്ചന്റെ 12 വയസുകാരനായ മകനാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്.
പിണങ്ങിപ്പോയ ഭാര്യയെ തിരികെ എത്തിക്കാനുള്ള പ്രാങ്ക് വീഡിയോ ആണ് ചിത്രീകരിച്ചതെന്നായിരുന്നു ഇയാളുടെ വാദം. ഇക്കാര്യം കുട്ടികളും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.