പാലക്കാട് പല്ലശനയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Saturday, May 24, 2025 10:34 AM IST
പാലക്കാട്: പല്ലശ്ശന തച്ചങ്കോട് കനാൽ ബണ്ടിന് താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പല്ലശ്ശന പൂളപ്പറമ്പ് സ്വദേശി സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.