കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ലെ ലോ​ഡ്ജി​ല്‍ ഒ​രാ​ളെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. കൊ​ല്ലം സ്വ​ദേ​ശി സോ​ള​മ​ൻ ആ​ണ് മ​രി​ച്ച​ത്.

ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ന് സ​മീ​പ​ത്തെ ത്രീ​സ്റ്റാ​ര്‍ ലോ​ഡ്ജി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ല​പ്പ​ണി​ക്കാ​ര​നാ​ണ് മ​രി​ച്ച സോ​ള​മ​ൻ. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ബേ​പ്പൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷ​നോ​ജ് പ്ര​കാ​ശ്, എ​സ്‌​ഐ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.