തൃ​ശൂ​ർ: ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 120 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ അ​റ​സ്റ്റു ചെ​യ്തു.

തൃ​ശൂ​ർ സ്വ​ദേ​ശി സി​ജോ, ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ ഹാ​രി​സ്, ആ​ഷ്‌​ലി​ൻ, പാ​ല​ക്കാ​ട് സ്വ​ദേ​ശി ജാ​ബി​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.