നോ​ട്ടിം​ഗ്ഹാം: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ചതുർ ദിന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് ശ​ക്ത​മാ​യ നി​ല​യി​ൽ. ആ​ദ്യ ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ഇം​ഗ്ല​ണ്ട് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 498 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ഒ​ല്ലി പോ​പ്പും ഹാ​രി ബ്രൂ​ക്കു​മാ​ണ് ക്രീ​സി​ൽ.

സെ​ഞ്ചു​റി നേ​ടി​യ സാ​ക്ക് ക്രൗ​ലി​യു​ടേ​യും ബെ​ൻ ഡ​ക്ക​റ്റി​ന്‍റെ​യും ഒ​ല്ലി പോ​പ്പി​ന്‍റെ​യും മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്. ക്രൗ​ലി 124 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ഡ​ക്ക​റ്റ് 140 റ​ൺ​സും ജോ ​റൂ​ട്ട് 34 റ​ൺ​സും എ​ടു​ത്തു. ക്രീ​സി​ലു​ള്ള ഒ​ല്ലി പോ​പ്പ് 169 റ​ൺ​സും ഹാ​രി ബ്രൂ​ക്ക് ഒ​ന്പ​ത് റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്.

സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി ബ്ലെ​സിം​ഗ് മു​സാ​രാ​ബ​നി​യും സി​ക്ക​ന്ദ​ർ റാ​സ​യും വെ​സ്ലി മ​ധേ​വെ​രെ​യും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.