എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം കാമറകൾക്ക് മുന്നിൽ മാത്രം തിളക്കുന്നത്?; പ്രധാനമന്ത്രിയോട് രാഹുൽ
Friday, May 23, 2025 12:52 AM IST
ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വൈകാരിക പ്രസംഗത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കാമറകൾ ഓണായിരിക്കുമ്പോൾ മാത്രം പ്രധാനമന്ത്രിയുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു.
ഭീകരതയെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ പ്രസ്താവന നിങ്ങള്‍ വിശ്വസിച്ചതെന്തിന്? അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നില്‍ തലകുനിച്ച് നിങ്ങള്‍ രാജ്യതാത്പര്യം ബലികഴിച്ചതെന്തിന്? നിങ്ങളുടെ രക്തം കാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത് എന്തിന്? തുടങ്ങി മൂന്ന് ചോദ്യങ്ങൾ രാഹുൽ ഗാന്ധി ചോദിച്ചു.
പൊള്ളയായ പ്രസംഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഭിമാനം മോദി അപകടത്തിലാക്കിയെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.