മാര്‍ഷിന് സെഞ്ചുറി; റൺമല തീർത്ത് ലക്നോ
Thursday, May 22, 2025 10:09 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 236 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ നിശ്ചിത ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടി.
സെഞ്ചുറിയുമായി മിച്ചല്‍ മാര്‍ഷും (117) അര്‍ധസെഞ്ചുറിയുമായി നിക്കോളാസ് പുരാനും (56) തിളങ്ങി. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ എയ്ഡൻ മാര്‍ക്രവും മിച്ചൽ മാര്‍ഷും ലക്നോവിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 9.5 ഓവറിൽ 91 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
24 പന്തുകൾ നേരിട്ട മാര്‍ക്രം മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 36 റൺസാണ് നേടിയത്. ടീം സ്കോര്‍ 91 ല്‍ നില്‍ക്കേ മാര്‍ക്രം പുറത്തായി. 24 പന്തില്‍ നിന്ന് 36 റണ്‍സെടുത്താണ് താരം പുറത്തായത്. എന്നാല്‍ പിന്നീടിറങ്ങിയ നിക്കോളാസ് പുരാനുമൊത്ത് മാര്‍ഷ് സ്കോറുയര്‍ത്തി.
മാര്‍ഷും പുരാനും അതിവേഗം സ്കോറുയര്‍ത്തിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. 27 പന്തിൽ 56 റൺസുമായി പൂരാനും ആറു പന്തിൽ 16 റൺസുമായി പന്തും പുറത്താകാതെ നിന്നു.