ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു
Thursday, May 22, 2025 6:23 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ വീരമൃത്യു വരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സിപോയ് ഗെയ്ക്ലവാദ് പി. സന്ദീപാണ് വീരമൃത്യു വരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു.
ചാത്രൂ മേഖലയിലെ സിംഗ്പോറയിലെ വനത്തിൽ നാലു ഭീകരരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാസേന തെരച്ചിലിൽ തുടങ്ങിയത്. പ്രദേശം സുരക്ഷാസേന വളഞ്ഞതോടെ ഭീകരർ വെടിവെക്കുകയായിരുന്നു. പുലർച്ചെ 6.50 ഓടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
ഈ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെയ്ഫുള്ള, ഫർമാൻ, ആദിൽ ഉൾപ്പെടെയുള്ള ഭീകരരെയാണ് സൈന്യം വളഞ്ഞതെന്നാണ് വിവരം. ഇതിൽ രണ്ട് ഭീകരരെയാണ് സേന വധിച്ചത്. വനമേഖലയിൽ നീരീക്ഷണത്തിന് ഹെലികോപ്ടർ ഉൾപ്പെടെയുള്ളവ സ്ഥലത്ത് എത്തിയിട്ടുണ്ട്.