അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയെത്തി; വീട്ടുമുറ്റത്തെ കാർ തകർത്തു
Thursday, May 22, 2025 11:25 AM IST
തൃശൂർ: അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. ഇന്നുരാവിലെ ചാലക്കുടി-അതിരപ്പിള്ളി റൂട്ടിൽ അരൂർമുഴിയിൽ വട്ടപ്പറന്പിൽ ഷാജിയുടെ കാറാണ് കാട്ടാന തകർത്തത്.
രാവിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാർ ഓടിക്കുന്നതിനിടെ ഒരു കാട്ടാന ഷാജിയുടെ പറന്പിലെത്തുകയും മുറ്റത്ത് പാർക്കുചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ കാട്ടാനയെ പുഴയിലേക്ക് ഓടിച്ചുവിട്ടു.
നേരത്തെ മേഖലയിൽ ഫെൻസിംഗ് സംരക്ഷണമു ണ്ടായിരുന്നതിനാൽ ജനവാസമേഖലയിൽ കാട്ടാനശല്യം കുറവായിരുന്നു. ഫെൻസിംഗ് വേലി തകർത്താണ് കാട്ടാന ജനവാസമേഖലയിലേക്കു പ്രവേശിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. കാട്ടാന ആക്രമണം പതിവായതോടെ ഭീതിയിലാണു നാട്ടുകാർ.