റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍: സിസ തോമസിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Thursday, May 22, 2025 10:57 AM IST
കൊച്ചി: റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചത് ചോദ്യം ചെയ്ത് ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സിസ തോമസ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് നല്കിയ ഹര്‍ജി സര്‍ക്കാറിന്റെ വിശദീകരണത്തിനായാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ജോണ്സണ് ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റിയത്.