മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അടുത്ത ബന്ധു കസ്റ്റഡിയിൽ
Wednesday, May 21, 2025 11:29 PM IST
കൊച്ചി: മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ് വഴിത്തിരിവിൽ. കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്ത പോലീസ് രാത്രി വൈകിയും ചോദ്യം ചെയ്തു വരികയാണ്.
എറണാകുളം പുത്തന്‍കുരിശ് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പോലീസിന് നല്കിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
കൊലപാതകത്തിന് അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉൾപ്പെടുന്ന പുത്തൻ കുരിശിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നത് ആലോചിക്കുന്നത്.
കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. മൂന്നുപേരെയാണ് ബുധനാഴ്ച ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതില്‍ രണ്ടുപേരെ വിട്ടയച്ചു.