നരഭോജിക്കടുവയെ പിടിക്കാനുള്ള ദൗത്യം; ഡിഎഫ്ഒയ്ക്ക് പരിക്കേറ്റു
Wednesday, May 21, 2025 11:10 PM IST
മലപ്പുറം: കരുവാരക്കുണ്ടിലെ നരഭോജി കടുവയെ കണ്ടെത്താനുള്ള തെരച്ചിലിനിടയിൽ മലയിൽ നിന്ന് വീണ് ഡിഎഫ്ഒ ജി.ധനിക് ലാലിനു പരിക്കേറ്റു. കാൽപാദത്തിനു പൊട്ടലേറ്റ ഡിഎഫ്ഒ വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ കടിച്ചു കൊന്ന കടുവയെ പാന്ത്ര എസ് വളവിലെ മദാരി എസ്റ്റേറ്റിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം കടുവയെ നിരീക്ഷിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ചെങ്കുത്തായ മലയിൽനിന്നു വീണ ഡിഎഫ്ഒയെ സംഭവസ്ഥലത്തുനിന്ന് വനപാലകരും സംഘാംഗങ്ങളും സാഹസികമായാണ് താഴെ എത്തിച്ചത്. തുടർന്ന് ആംബുലൻസിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.