ജീവന്മരണപ്പോരാട്ടം; ടോസ് ജയിച്ച് ഡൽഹി
Wednesday, May 21, 2025 7:58 PM IST
മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. അവസാന പ്ലേ ഓഫ് സ്ലോട്ടിനായുള്ള ജീവന്മരണ പോരാട്ടത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഡൽഹി നിരയിൽ നായകൻ അക്സര്‍ പട്ടേൽ ഇന്ന് കളിക്കുന്നില്ല. പകരം ഫാഫ് ഡുപ്ലസിയാണ് ടീമിനെ നയിക്കുക. അതേസമയം ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങുന്നത്. കോര്ബിന് ബോഷിന് പകരം മിച്ചല്‍ സാന്ററർ ടീമില്‍ തിരിച്ചെത്തി.
മുംബൈ ഇന്ത്യൻസ്: റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ്മ, വിൽ ജാക്ക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാന്റനർ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.
ഡൽഹി ക്യാപിറ്റൽസ്: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), സമീർ റിസ്വി, അശുതോഷ് ശർമ്മ, ട്രിസ്റ്റൻ സ്റ്റബ്സ്, ദുഷ്മന്ത ചമീര, വിപ്രജ് നിഗം, മാധവ് തിവാരി, കുൽദീപ് യാദവ്, മുസ്താഫിസുർ റഹ്മാൻ, മുകേഷ് കുമാർ.