ദേശീയപാത തകർന്നത് ദൗർഭാഗ്യകരം; മന്ത്രി മുഹമ്മദ് റിയാസ്
Wednesday, May 21, 2025 7:33 PM IST
തിരുവനന്തപുരം: ദേശീയപാത തകർന്നതിൽ പ്രതികരണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡുകൾ തകർന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും നാഷണൽ ഹൈവേ അഥോറിറ്റിയുമായി ബന്ധപ്പെട്ടെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
നാഷണൽ ഹൈവേ അഥോറിറ്റിയുടെ ടെക്നിക്കൽ ടീം പരിശോധന നടത്തുമെന്നും അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് - തൃശൂർ ദേശീയപാതയിൽ കൊളപ്പുറത്തിനും കൂരിയാടിനും ഇടയിൽ കഴിഞ്ഞ ദിവസം റോഡ് തകർന്ന് മൂന്നു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
അതിനിടെ കണ്ണൂർ കൊപ്പത്തും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടും സർവീസ് റോഡ് തകർന്നത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.