കസ്റ്റഡിയിലെടുത്ത പ്രതിക്ക് ഹോട്ടലിൽ താമസിക്കാൻ അനുമതി നൽകി; മ്യൂസിയം എസ്ഐക്ക് സസ്പെൻഷൻ
Tuesday, May 20, 2025 5:44 PM IST
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയിലെടുത്ത പ്രതിക്ക് ഹോട്ടലിൽ താമസിക്കാൻ അനുമതി നൽകിയ സംഭവത്തിൽ മ്യൂസിയം എസ്ഐക്ക് സസ്പെൻഷൻ. എസ്ഐ ഷെഫിനെ ആണ് സസ്പെൻഡ് ചെയ്തത്.
എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ് നടത്തിയതിന് ഒരു സ്ത്രീയെ ഹരിദ്വാരിൽ നിന്നും മ്യൂസിയം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഈ പ്രതിക്ക് ഹോട്ടലിൽ രണ്ട് ദിവസം തങ്ങാൻ അവസരം നൽകിയിരുന്നു.
വിമാന ടിക്കറ്റിലാണ് എസ്ഐ ഷെഫിൻ ഹരിദ്വാറിൽ നിന്നും തിരികെ യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. തിരികെയെത്തിയ ശേഷം എസ്ഐ അനുമതിയില്ലാതെ കുട്ടിക്കാനത്ത് സിനിമാ ഷൂട്ടിംഗിന് പോവുകയും ചെയ്തിരുന്നു.